മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കലാപത്തില്‍ 100 മരണം
ബാഗ്വായ്: തെക്കന്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ കലാപത്തില്‍ 100 ലേറെ പേര്‍ മരിച്ചെന്ന് ഐക്യരാഷ്ട്ര സഭ. ഗോത്രവിഭാഗങ്ങളും മതവിഭാഗവും തമ്മിലാണ് കലാപമുണ്ടായത്. സ്ഥിതി അതീവഗുരുതരമാണെന്നും യു.എന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ആറ് സമാധാന സൈനികരും ഉള്‍പ്പെടും. 2014 മുതല്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ യു.എന്‍ സമാധാന സൈന്യം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയേറെ യു.എന്‍ സൈനികര്‍ കൊല്ലപ്പെടുന്നതും ആദ്യമാണ്.
2013 ല്‍ രാജ്യത്ത് മുസ്‌ലിം സലീഖ വിഭാഗം രാജ്യത്തിന്റെ ഭരണത്തിലെത്തിയിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിലെ ബലാക തീവ്രവാദികളും പിന്നീട് ശക്തിപ്രാപിച്ചു. കലാപ പ്രദേശത്ത് രൂക്ഷമായ രക്തച്ചൊരിച്ചിലാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സെയ്ദ് റഅദ് ഹുസൈന്‍ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരമായ ബാരിയയില്‍ 1000 പേര്‍ യു.എന്‍ ക്യാംപില്‍ അഭയം തേടിയെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."