മൂന്നിലവില്‍ കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം
ഈരാറ്റുപേട്ട: മൂന്ന് വര്‍ഷത്തിനിടെ ഏറെ പുറത്താക്കലുകള്‍ക്കു സാക്ഷ്യംവഹിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (എം)ന് പ്രസിഡന്റ് സ്ഥാനം. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ലേഖ കൃഷ്ണന്‍കുട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തിലെ ഉലച്ചിലിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അവിശ്വാസത്തിലൂടെ ലേഖ പുറത്താക്കപ്പെട്ടിരുന്നു. 2015-ലെ തെരഞ്ഞെടുപ്പിന് ശേഷം മൂന്നിലവ് പഞ്ചായത്തില്‍ ഉടലെടുത്ത കോണ്‍ഗ്രസ് സി.പി.എം കൂട്ടുകെട്ടില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷേര്‍ലി സാമുവലിനെതിരെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസം ഒന്നിനെതിരെ രണ്ടു വോട്ടുകള്‍ക്ക് പാസായി. സി.പി.എമ്മിലെ ശാലിനി സാമും കോണ്‍ഗ്രസിലെ സ്റ്റെനി ചാക്കോയും ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കേരള കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ലേഖാ കൃഷ്ണന്‍കുട്ടിയെ കോണ്‍ഗ്രസും സി.പി.എമ്മും ചേര്‍ന്ന് നേരത്തെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.
പിന്നീട് കോണ്‍ഗ്രസ് സഹായത്തോടെ സി.പി.എമ്മിലെ ഷാജി ജോണ്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വൈസ് പ്രസിഡന്റാകുകയും ചെയ്തു
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നല്‍കി വന്നിരുന്ന പിന്തുണ പിന്‍വലിക്കുന്നതിലേക്കു നയിച്ചതും മൂന്നിലവ് വിഷയമായിരുന്നു. എല്‍ഡിഎഫിലേയ്ക്ക് ചാഞ്ഞുനിന്ന മാണിവിഭാഗം തിരികെ യുഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം തിരികെപിടിക്കാനുള്ള തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 3ന് വൈസ് പ്രസിഡന്റ് ഷാജി ജോണിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസും നല്‍കി. അവിശ്വാസം 14ന് ചര്‍ച്ചചെയ്യാനിരിക്കെ തോല്‍വി ഉറപ്പാക്കിയ ഷാജി ജോണ്‍ തല്‍സ്ഥാനം രാജിവെച്ചു.
യുഡിഎഫിലെ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമാണ്. ഇതുപ്രകാരമാണ് മുന്‍പ് വൈസ് പ്രസിഡന്റായിരുന്ന ലേഖ കൃഷ്ണന്‍കുട്ടി ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോഷി ജോഷ്വാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും 4 വീതവും സിപിഎമ്മിന് മൂന്നും ജനപക്ഷത്തിന് രണ്ടും അംഗങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."