ചോര്‍ന്നൊലിച്ച് അങ്കണവാടി കെട്ടിടം; പുതുക്കിപ്പണിയാന്‍ നടപടിയില്ല
മീനങ്ങാടി: ചോര്‍ന്നൊലിക്കുന്ന അങ്കണവാടി കെട്ടിടം പുതുക്കിപ്പണിയാന്‍ നടപടിയായില്ല. മീനങ്ങാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുള്ള മുപ്പത്തി എട്ട് വര്‍ഷം പഴക്കമുള്ള അങ്കണവാടിയാണ് ചുമരുകള്‍ക്ക് വിള്ളല്‍ വീണ് അപകട ഭീഷണിയിലായിട്ടുള്ളത്.
പത്തോളം കുട്ടികളും രണ്ടു ജീവനക്കാരുമാണ് അങ്കാണവാടിയിലുള്ളത്. അങ്കണവാണിയില് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല. നിലവില്‍ സമീപത്തുള്ള സ്കൂളിലെ ശൗചാലയമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ഓടുമേഞ്ഞ കെട്ടിടം തകര്‍ച്ചാ ഭീഷണിയിലായതോടെ അങ്കണവാടിയിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളും മടിക്കുകയാണ്. ചെറിയ ഒരു മഴ പെയ്താല്‍ പോലും വെള്ളം അകത്ത് എത്തുമെന്നതിനാല്‍ അങ്കണവാടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റും നയുന്നതും നശിച്ച് പോകുന്നതും പതിവാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും കെട്ടിടം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലന്ന് രക്ഷിതാക്കളും പരാതിപ്പെടുന്നു. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടത്തിന് ചുറ്റുമതില്‍ ഇല്ലാത്തതും കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുണ്ട്. കെട്ടിടം പുതുക്കിപ്പണിത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
മുടക്കിയത് ലക്ഷങ്ങള്‍; ഉപകാരമില്ലാതെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."