ഉയിഗുറുകളെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് ആംനെസ്റ്റി
ലണ്ടന്‍: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗുറുകളെ അടിച്ചമര്‍ത്തുന്ന ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍. ഉയിഗുറുകുകളുടെ തടങ്കലുകളില്‍ എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും ആംനെസ്റ്റ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഉയിഗുര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ തുടരാന്‍ ചൈനീസ് സര്‍ക്കാര്‍ അനവുദിക്കരുതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ കിഴക്കന്‍ ഏഷ്യന്‍ ഡയരക്ടര്‍ നിക്കോളസ് ബെക്യലിന് പറഞ്ഞു.
ഉയിഗൂര്‍ പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ കീഴില്‍ ക്യംപുകള്‍ നടത്തുന്നുണ്ടെന്നും വിശ്വസ പരിവര്‍ത്തനത്തിനായി ഇവിടങ്ങളില്‍ ശ്രമം നടത്തുന്നുണ്ടെന്നും യു.എന്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പറഞ്ഞിരുന്നു. തടങ്കല്‍ കേന്ദ്രങ്ങളില്‍ ഇസ്ലാം മത ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ അനുവദിക്കുന്നില്ലന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയാണെന്നും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."