ദേശീയപാതയിലെ ചരിവ് മാറ്റാന്‍ നടപടി വേണമെന്ന് കലക്ടര്‍
കൊല്ലം: ഓച്ചിറയില്‍ ടാങ്കര്‍ലോറി മറിയാന്‍ കാരണമായ ദേശീയ പാതയിലെ ചരിവ് മാറ്റുന്നതിനു പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉത്തരവിട്ടു. റോഡിന്റെ വശങ്ങളില്‍ മണ്ണിട്ട് നിറക്കണമെന്നും ദേശീയ പാതയുടെ ഇരുവശങ്ങളിലും
റിഫ്‌ളക്റ്റിങ് സ്റ്റിക്കറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഈ പ്രദേശത്ത് മൂന്ന് തവണ ടാങ്കര്‍ ലോറി മറിയുകയും ഒരു ടാങ്കര്‍ ലോറിയുടെ ടയര്‍ കത്തി അപകടാവസ്ഥ ഉണ്ടാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി തഹസില്‍ദാരോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ടാങ്കര്‍ ലോറി ജീവനക്കാര്‍ക്ക് സുരക്ഷാ ബോധവല്‍കരണ ക്ലാസുകള്‍ നല്‍കണമെന്നും പെട്രോളിയം
ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പൊലിസ്, മോട്ടോര്‍
വാഹന വകുപ്പുകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."