കരുത്തായി കൂടുതല്‍പേര്‍ എത്തുന്നു സമരരോഷം
ന്യൂഡല്‍ഹി: പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് കാര്‍ഷിക സമരം ആരംഭിച്ചതെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള സമരക്കാര്‍ കൂടി എത്തിയതോടെ ഡല്‍ഹിയെ വളഞ്ഞുനില്ക്കുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു.
പഞ്ചാബിനു പുറമെ ഹരിയാന, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇതിനകം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകരും വൈകാതെ സമരക്കാര്‍ക്കൊപ്പം ചേരും. മോദി സര്‍ക്കാര്‍ ആദ്യമായാണ് ഇത്രവലിയ കര്‍ഷക രോഷം നേരിടുന്നത്.
നോട്ടു നിരോധനം മുതല്‍ രാജ്യത്തെ കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി കൊവിഡ് കൂടി വന്നതോടെ രൂക്ഷമായി. അതോടൊപ്പമാണ് കാര്‍ഷിക നിയമങ്ങള്‍ കൂടിയെത്തുന്നത്. ഇതോടെ കര്‍ഷകര്‍ കൂടുതല്‍ രോഷാകുലരാവുകയായിരുന്നു. 2017ല്‍ മധ്യപ്രദേശിലെ മന്ദേശ്വറില് കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണ് മോദി സര്‍ക്കാറിനെതിരായ ആദ്യത്തെ കര്‍ഷക പ്രക്ഷോഭം. നോട്ട് നിരോധനം മൂലം പ്രയാസത്തിലായ കര്‍ഷകരാണ് അന്ന് തെരുവിലിറങ്ങിയത്. പൊലിസ് സമരത്തെ ശക്തമായി നേരിടുകയും ആറ് കര്‍ഷകര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയില്നിന്നുണ്ടായ കര്‍ഷക സമരമായിരുന്നു രണ്ടാമത്തേത്. നാസികിലും മുംബൈയിലും വലിയ കര്‍ഷക സമരമാണ് നടന്നത്.
ഈ സമരങ്ങളെല്ലാം ഡല്‍ഹിയിലേക്ക് നീങ്ങാതെ തടയാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പഞ്ചാബ് കര്‍ഷകരുടെ സമരം ഹരിയാനക്കിപ്പുറം കടക്കാതിരിക്കാന്‍ പൊലിസ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."