HOME
DETAILS

ബസ് തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന്

  
backup
May 24 2017 | 02:05 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4

 

അങ്കമാലി: വേതന വര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാരുടെ അനിശ്ചിചകാല പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ യൂനിയനുകള്‍ തയാറാകണമെന്ന് പ്രൈവറ്റ് ബസ് ഉടമ സംഘം ഭാരവാഹികളായ എ.പി. ജിബി, ബി.ഒ. ഡേവീസ്, കെ.സി വിക്ടര്‍, പി.ആര്‍ അപ്പു എന്നിവര്‍ ആവശ്യപ്പെട്ടു.
2014 മെയ് മാസം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് ശേഷം ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് കരാര്‍ പുതുക്കുകയുണ്ടായി. എന്നാല്‍ തുടര്‍ന്ന് ഡീസല്‍ വിലയിലും ഇന്‍ഷുറന്‍സ് പ്രീമിയത്തിലും സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, റോഡ് ടാക്‌സ്, വിവിധയിനം ഫീസുകള്‍, ഫൈന്‍, തുടങ്ങി ബസ് സര്‍വീസുമായി ബന്ധപ്പെട്ട സമസ്ഥമേഖലയിലും വിലവര്‍ധന ബസ് വ്യവസായത്തെ തകര്‍ത്തു കൊണ്ടിരിക്കയാണ്.
800 മുതല്‍ 1000 പേര്‍ വരെ യാത്രചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 600 മുതല്‍ 700 വരെ യാത്രക്കാര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. മേഖലയില്‍ സര്‍വീസ് നടത്തുന്ന 250 ബസുകളില്‍ ഭൂരിഭാഗവും ഹ്രസ്വദൂര ഷട്ടില്‍ സര്‍വീസുകളാണ്. 180 കിലോമീറ്റര്‍ വരെ മാത്രമാണ് പ്രതിദിനം ഓടുന്നത്. സംസ്ഥാനത്തെ മറ്റു മേഖലകളില്‍ 300 കി.മി മുതല്‍ 350 കി.മി വരെയാണിത്. അങ്കമാലി കാലടി ടൗണുകളില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കു മൂലം തുടര്‍ച്ചായായ് ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വരുന്നതും ബസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുവെന്ന് ഉടമകള്‍ പറഞ്ഞു.
ന്യായമായ വേതന വര്‍ദ്ധന നല്‍കാന്‍ തയ്യാറാണെങ്കിലും മൂന്ന് തൊഴിലാളികള്‍ക്ക് കൂടി പ്രതിനിധം 850 രൂപ അധികം നല്‍കണമെന്ന് യൂനിയനുകളുടെ പിടിവാശിയാണ് സമരത്തിന് കാരണം. അധ്യയന വര്‍ഷം ആരംഭിക്കുന്നതും കാലവര്‍ഷം തുടങ്ങന്നതും കണക്കിലെടുത്ത് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago