കര്‍ഷകരുള്‍പ്പെടെ ചെറുകിടക്കാരെയെല്ലാം ഷോക്കടുപ്പിച്ച് മന്ത്രി മണിയുടെ പരിഷ്‌ക്കാരം
തിരുവനന്തപുരം: ദാരിദ്രരേഖക്കു താഴെയുള്ളവര്‍ക്ക് വൈദ്യുതി ചാര്‍ജ് വര്‍ധനയില്ലെന്നു പറയുമ്പോള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തെയും ഒഴിവാക്കിയതുമില്ല. യഥാര്‍ഥത്തില്‍ 40 യൂനിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് വര്‍ധന ഏര്‍പ്പെടുത്തിയിട്ടില്ലാത്തത്.
കൃഷി ആവശ്യത്തിന് വെള്ളം പമ്പു ചെയ്യുന്നതിനും കോഴി,കന്നുകാലി വളര്‍ത്തല്‍, അലങ്കാര മത്സ്യകൃഷി തുടങ്ങി കൃഷിക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഫിക്‌സഡ് ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തി എനര്‍ജി ചാര്‍ജില്‍ യൂനിറ്റിന് 30 പൈസ വീതം കൂട്ടുകയും ചെയ്തു. ധാന്യം പൊടിക്കുന്ന മില്ലുകള്‍, വെല്‍ഡിംഗ് വര്‍ക് ഷോപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍ തുടങ്ങി പരമാവധി10 കിലോവാട്ട് വൈദ്യുതി വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രതിമാസ ഫിക്‌സഡ് ചാര്‍ജ് 100 രൂപയില്‍നിന്നും120 രൂപയായി ഉയര്‍ത്തിയപ്പോള്‍ എനര്‍ജി ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടില്ല.
ഈ വിഭാഗത്തില്‍ 20 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം നല്‍കേണ്ടതുക 75 രൂപ തന്നെയായി നിലനിര്‍ത്തിയപ്പോള്‍ എനര്‍ജി ചാര്‍ജ് യൂനിറ്റ് ഒന്നിന് 15വീതം വര്‍ധിപ്പിച്ചിട്ടുണ്ട്. 20 കിലോ വാട്ടിനു മുകളില്‍ ഫിക്‌സഡ് ചാര്‍ജ് 150 ആയിരുന്ന 170 ആയി ഉയര്‍ത്തുകയും യൂനിറ്റിന് 25 പൈസ നിരക്കില്‍ വര്‍ധന വരുത്തുകയും ചെയ്തിട്ടുണ്ട്.
ചെറുകിട വ്യവസായ മേഖലക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. ആരാധനാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണ്‍വാടികള്‍ എന്നിവയ്ക്ക് പ്രതിമാസ ഫിക്‌സഡ് ചാര്‍ജ് ഇല്ലായിരുന്നിടത്ത് 35രൂപ പുതിയതായി ചുമത്തി. എനര്‍ജി ചാര്‍ജ് യൂനിറ്റിന് 1.80 രൂപ ആയിരുന്നത് 2.10രൂപ ആയും വര്‍ധിപ്പിച്ചു.
കൂടാതെ ചെറുകിട ഐ.ടി. അധിഷ്ഠിത വ്യവസായ വിഭാഗത്തില്‍ പെടുകയും കണക്ടഡ് ലോഡ് 10 കിലോ വാട്ട് വരെയുള്ള ഉപഭോക്താവ് നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ് 100രൂപയില്‍ നിന്നു 150 ആയി ഉയര്‍ത്തി. 20 കിലോവാട്ട് വരെയുള്ളവര്‍ യൂനിറ്റൊന്നിന് 20 പൈസ എനര്‍ജി ചാര്‍ജായും നല്‍കണം. ഈ വിഭാഗത്തില്‍ 20കിലോ വാട്ടിനു മുകളിലുള്ളവര്‍ ഫിക്‌സഡ് ചാര്‍ജ് 125രൂപ നല്‍കിയിരുന്നത് ഇനി 170 രൂപ നല്‍കണം. മാത്രമല്ല ഇവര്‍ക്കുള്ള എനര്‍ജി ചാര്‍ജില്‍ യൂനിറ്റൊന്നിന് 25 പൈസയുടെ വര്‍ധനയും വരുത്തിയിട്ടുണ്ട്.
എല്ലാ സ്വകാര്യ പൊതുമേഖലാ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള നിരക്കിലും വര്‍ധനയുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പ്രതിമാസ ഫിക്‌സഡ് ചാര്‍ജ് 50ല്‍ നിന്നും 65 രൂപയായി ഉയര്‍ത്തി. എനര്‍ജി ചാര്‍ജ് എല്ലാ വിഭാഗത്തില്‍ ഉള്ളവര്‍ക്കും 20 പൈസ യൂനിറ്റിന് വര്‍ധിപ്പിക്കുകയും ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള പ്രതിമാസ ഫിക്‌സഡ് ചാര്‍ജില്‍ 10 രൂപയുടെ വര്‍ധന വരുത്തിയതല്ലാതെ എനര്‍ജി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ആദായനികുതി ഓഫിസുകള്‍ എന്നിവരുടെ നിരക്കില്‍ ഒരു വര്‍ധനയും വരുത്തിയിട്ടില്ല.
പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകള്‍, 2000 വാട്ടില്‍ താഴെ കണക്റ്റഡ് ലോഡുള്ള സ്‌പോര്‍ട്‌സ് ക്ലബുകള്‍, പ്രസ് ക്ലബുകള്‍ എന്നിവിടങ്ങളില്‍ എനര്‍ജി ചാര്‍ജ് യൂനിറ്റ്് ഒന്നിന് 30 പൈസയുടെ വര്‍ധന വരുത്തി. ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫേസിന് 10രൂപയും ത്രി ഫേസിന് 20 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."