പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡിന് ശാപമോക്ഷം
മൂവാറ്റുപുഴ: വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡിന് ക്ഷാപമോക്ഷം. എല്‍ദോ എബ്രഹാം എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12ലക്ഷം രൂപ അനുവദിച്ചതോടെയാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡിന് ശാപമോക്ഷമായത്. പായിപ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് റോഡിന് അരകിലോമീറ്റര്‍ ദൂരമാണുളളത്.
പന്ത്രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി റോഡ് ടാറിങ് നടത്തിയത്. പിന്നീട് ഒരിക്കലും അറ്റകുറ്റപ്പണിപോലും പണി പോലും നടത്തിയിട്ടില്ല. റോസ് പൂര്‍ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി മാറിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്.
പൂര്‍ണമായി തകര്‍ന്ന റോഡിലുടെ കാല്‍നട യാത്രക്കാരോ ഇരുചക്ര വാഹനങ്ങളോ, ഓട്ടോറിക്ഷ അടക്കമുളള മറ്റു വാഹനങ്ങള്‍ ഓടുവാന്‍ കഴിയാത്ത സ്ഥിതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്.
ഇവിടത്തെ ജനങ്ങള്‍ക്ക് വാഹനത്തിലും കാല്‍നടയായും സഞ്ചരിക്കുന്നതിനുളള ഏക പഞ്ചായത്ത് റോഡാണ് അറ്റകുറ്റപണി പോലും നടത്താതെ തകര്‍ന്നു കിടക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും പലതവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് ചെളികുഴിയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."