യമന്‍ വെടി നിര്‍ത്തല്‍ ചര്‍ച്ചക്കെത്തിയ യു എന്‍ പ്രതിനിധിക്ക് നേരെ വധശ്രമം
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനു സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഐക്യ രാഷ്ട്ര സഭ പ്രതിനിധിക്ക് നേരെ യമനില്‍ വധശ്രമം. യു.എന്‍ പ്രതിനിധിയായ ഇസ്മാഈല്‍ ഔദും സംഘവും സഞ്ചരിച്ച വാഹനത്തിനു നേരെ സന്‍ആയില്‍ വെച്ച് അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. റമദാന് മുന്‍പ് വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ടു ഇവിടെയെത്തിയപ്പോഴാണ് വധശ്രമം നടന്നത്.
എന്നാല്‍, യു എന്‍ പ്രതിനിധിയും സംഘവും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ യമനിലെ വിമത വിഭാഗങ്ങളായ സ്വാലിഹ് വിഭാഗവും ഇറാന് അനുകൂല ഹൂതി വിമതരുമാണെന്നു യമന്‍ ഔദ്യോഗിക വിഭാഗം കുറ്റപ്പെടുത്തി. ആക്രമണം നടത്തിയ സന്‍ആ പട്ടണം ഇപ്പോഴും വിമതരുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തെ സഊദി അറേബ്യ ശക്തമായി അപലപിച്ചു. സമാധാനം ആഗ്രഹിക്കാത്തവരാണ് ആക്രമണത്തിന് പിന്നിലെന്ന് സഊദി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."