HOME
DETAILS

രജനികാന്തുമായി സഖ്യത്തിന് തയാറെന്ന് എ.ഐ.എ.ഡി.എം.കെ

  
backup
December 05, 2020 | 4:55 AM

%e0%b4%b0%e0%b4%9c%e0%b4%a8%e0%b4%bf%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%96%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതോടെ, സഖ്യസാധ്യത ആരാഞ്ഞ് പ്രമുഖ കക്ഷികള്‍. രജനികാന്തിന്റെ പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാന്‍ താല്‍പര്യമുണ്ടെന്ന സൂചനയുമായി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തി. പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ. പന്നീര്‍ശെല്‍വമാണ് രജനിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. രജനിയുമായി സഖ്യത്തിനു തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന വെളിപ്പെടുത്തലുമായി കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്.
കാലങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമം കുറിച്ച്, താന്‍ പാര്‍ട്ടി രൂപീകരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് രജനികാന്ത് വ്യക്തമാക്കിയിരുന്നത്.
ഈ മാസം 31ന് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും രാഷ്ട്രീയ തീരുമാനങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതിനു പിന്നാലെയാണ് പന്നീര്‍ശെല്‍വത്തിന്റെ പ്രസ്താവന. രജനികാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് കൂടുതല്‍ ബാധിക്കുക എ.ഐ.എ.ഡി.എം.കെയെയായിരിക്കുമെന്നാണ് വിവരം.
അമിത് ഷാ അടക്കമുള്ള ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ നേരത്തേതന്നെ രജനികാന്തുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago