സി.കെ. രാമചന്ദ്രന്‍ വധം: സാക്ഷികള്‍ക്ക് ഭീഷണി
പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രന്‍ വധവുമായി ബന്ധപ്പെട്ട് സാക്ഷികളായ ചിലര്‍ക്ക് ഭീഷണി. സാക്ഷി പറയരുതെന്ന് അപരിചിതരായ ചിലര്‍ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ പൊലിസില്‍ പരാതി നല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല. ദൃക്‌സാക്ഷികള്‍ പലരും സാക്ഷി പറയാന്‍ തയാറാകുന്നില്ലെന്ന് സൂചനയുണ്ട്. ഭീഷണി തന്നെയാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.
കഴിഞ്ഞ 11 ന് രാത്രി കുന്നരുവില്‍ സി. പി. എം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് സി.കെ രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ വീട്ടില്‍കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് രാമചന്ദ്രനെ വെട്ടിക്കൊന്നത്. ഇതില്‍ ഒരാളെ രാമചന്ദ്രന്റെ ഭാര്യയും മക്കളും തിരിച്ചറിഞ്ഞിരുന്നു. അക്രമികളില്‍ പലരെയും ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും സാക്ഷിപറയാന്‍ സന്നദ്ധരല്ലെന്നാണ് സൂചന. ഭീഷണി വകവയ്ക്കാതെ രണ്ട്‌പേരാണ് സാക്ഷി പറയാനായി മുന്നോട്ട് വന്നത്. അതിനിടെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ നാല് പ്രതികളെ ധനരാജിന്റെ വീടിനുസമീപമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പയ്യന്നൂര്‍ സി.ഐ പി. രമേശന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."