ഇടുക്കിയില്‍ ഏലം ക്ലസ്റ്റര്‍: പരിഗണിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇടുക്കിയില്‍ ഏലം ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് പ്രത്യേക ക്ലസ്റ്റര്‍ ആക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. ഇടുക്കിയിലെ ഏലം കൃഷിയെ സംബന്ധിച്ച് രാജ്യത്തിനാകെ അഭിമാനമുണ്ടെന്നും, ഉല്പാദനം വര്‍ധിപ്പിക്കാനായി എല്ലാ അനുബന്ധ സൗകര്യങ്ങളുള്ള ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കാനാണ് ഇടുക്കിയെ പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലോക് സഭയിലെ ചോദ്യോത്തരവേളയില്‍ ഇടുക്കിയില്‍ നിര്‍ത്തലാക്കിയ സ്പൈസസ് ബോര്‍ഡിന്റെ ഓഫിസുകള്‍ തുറക്കാനും നിലവില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഏലം കര്‍ഷകര്‍ക്കു ഗുണകരമാക്കുന്ന തരത്തില്‍ ആവശ്യത്തിന് ജോലിക്കാരെ നിയമിക്കാനും ഉല്പാദനം വര്‍ധിപ്പിക്കാനും ഗുണമേന്മ നിലനിര്‍ത്താനുമായി പുതിയ പദ്ധതികള്‍ തുടങ്ങുമോ എന്നുമുള്ള ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."