കുറ്റ്യാടി ചുരംറോഡ് സംരക്ഷണ ഭിത്തി; പ്രവൃത്തി ഉടന്‍ ആരംഭിക്കും
കുറ്റ്യാടി: ചുരം റോഡിലെ സംരക്ഷണ ഭിത്തി കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിപുലമായ എസ്റ്റിമേറ്റ് നവീകരണ പ്രവര്‍ത്തികള്‍ക്കായി തയാറാക്കി വരികയാണെന്നും കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു.
ചുരം റോഡിലെ സംരക്ഷണ ഭിത്തി തകര്‍ന്നതില്‍ നടപടി വേണമെന്ന് ഇ.കെ വിജയന്‍ എം.എല്‍.എ ഉന്നയിച്ച വിഷയത്തില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് താല്‍കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും എന്‍ജിനീയര്‍ അറിയിച്ചത്.
വടകര പുറമേരി, വിഷ്ണുമംഗലം ഭാഗങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നടപടി ആരംഭിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് സത്വര നടപടിയെടുക്കുന്നത് സംബന്ധിച്ച് സി.കെ നാണു എം.എല്‍.എ ഉന്നയിച്ച വിഷയത്തിലാണ് പമ്പ് ഹൗസ് നവീകരണത്തിന് ഒരു കോടിയുടെ എസ്റ്റിമേറ്റ് നല്‍കിയതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചത്. കാവിലും പാറയില്‍ ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചത് സംബന്ധിച്ച് ഇ.കെ വിജയന്‍ എം.എല്‍.എ ഉന്നയിച്ച വിഷയത്തില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലേയും സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെയു നിര്‍ദേശ പ്രകാരം കീടബാധയേറ്റ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും രാസകീട നാശിനികള്‍ ഉപയോഗിക്കാനുമുള്ള ഒരു കോടി പത്ത് ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് ദേശീയപാത ബൈപ്പാസുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചതായി ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.
പുനരുദ്ധാരണ പ്രവൃത്തികള്‍ എത്രയും പെട്ടന്ന് ആരംഭിക്കാന്‍ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടിരുന്നു.
വ്യാപകമായി ഉരുള്‍പൊട്ടലില്‍ കരിഞ്ചോലമലയിലെ റോഡില്‍ പാറകഷ്ണങ്ങള്‍ അടിഞ്ഞുകൂടിയത് നീക്കം ചെയ്തതായി പൊതുമരാമത്ത് എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു. പാറകള്‍ നീക്കം ചെയ്യാന്‍ കാരാട്ട് റസാഖ് എം.എല്‍.എ ആവശ്യമുന്നയിച്ചിരുന്നു. യോഗത്തില്‍ ബാലുശേരിയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക പുരുഷന്‍ കടലുണ്ടി എം.എല്‍.എ ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറി.
വര്‍ണമുദ്ര ശിങ്കാരിമേളം, പഞ്ചമി കരുമല, നവമാധ്യമ കൂട്ടായ്മ, എസ്.എം.എ അബാക്കസ് തുടങ്ങി സംഘടനകള്‍ സ്വരൂപിച്ച 13,4407 രൂപയുടെ ചെക്കാണ് കൈമാറിയത്. എം.എല്‍.എമാരായ സി.കെ നാണു, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, കെ ദാസന്‍, കാരാട്ട് റസാഖ്, ജില്ലാ കലക്ടര്‍ യു.വി ജോസ്, എ.ഡി.എം ടി ജനില്‍കുമാര്‍, പ്ലാനിംഗ് ഓഫിസര്‍ എം.എ ഷീല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."