ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരന്‍
കൊല്ലം: ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഏരൂര്‍ സ്വദേശിനിയായ കുട്ടിയെ കൊലപ്പെടുത്തിയ പ്രതി തിങ്കള്‍കരിക്കം വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷ് (25) കുറ്റക്കാരനാണെന്നാണ് കൊല്ലം ഒന്നാം അഡിഷനല്‍ സെഷന്‍സ് കോടതി (പോക്സോ പ്രത്യേക കോടതി) ജഡ്ജി ഇ. ബൈജു കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും.
പെണ്‍കുട്ടിയുടെ ബന്ധു കൂടിയാണ് പ്രതിയായ രാജേഷ്. 2017 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന് മുത്തശ്ശിയുമൊത്ത് പോകുകയായിരുന്ന കുട്ടിയെ അവിടെ വിടാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടിയ പ്രതി കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
സാഹചര്യത്തെളിവുകള്‍ ആസ്പദമാക്കി നടത്തിയ അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകളാണ് പ്രധാനമായത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും വായില്‍ നിന്നും കണ്ടെടുത്ത ദ്രവങ്ങള്‍ പ്രതിയുടെതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്ന് പ്രതിയുടെ കോശങ്ങളും വസ്ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു. അഞ്ചല്‍ സി.ഐ ആയിരുന്ന എ. അഭിലാഷാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."