നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ല: മന്ത്രി പി. തിലോത്തമന്
മാള: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്സിഡി ലെവലില്‍ വിതരണം നടത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ വില ഈ സര്‍ക്കാര്‍ വര്‍ധിപ്പിക്കില്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന് പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗത്ത് സബ്സിഡി ക്കായി 500 കോടി രൂപയാണ് ചിലവഴിക്കുന്നത്.
വിലക്കയറ്റം പിടിച്ചു നിറുത്തുവാന്‍ വലിയ ഇടപെടലുകളാണ് സപ്ലൈകോ ഭക്ഷ്യ പൊതുവിതരണ രംഗത്ത് നടത്തി കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഫലമായി പൊതുമാര്‍ക്കറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച മാള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി.ആര് സുനില്‍ കുമാര്‍ അധ്യക്ഷനായി. മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ ആദ്യവില്‍പ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോന കെ. കരിം, ടി.പി രവീന്ദ്രന്, സാബു ഏരിമ്മല്‍, സി.എം സദാശിവന്, ഡേവീസ് പാറേക്കാട്ട്, കെ.സി വര്ഗിസ്്, പീറ്റര്‍ പാറേക്കാട്ട്, ദേവസി മരോട്ടിക്കല്‍, പി.ജെ പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."