പാര്‍ട്ടി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കും: കെ. മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരന് എം.പി. നേതൃമാറ്റമല്ല, കൂട്ടായ പരിശ്രമമാണ് വേണ്ടത്. എക്സ് പോയി വൈ വന്നതുകൊണ്ടൊന്നും കാര്യമില്ല. യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗല്ലെന്നും കോണ്‍ഗ്രസ് ആണെന്നും മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കെ.മുരളീധരന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാകാന്‍ തയാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണം. തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോണ്‍ഗ്രസിന് ആവശ്യം. കെ.പി.സി.സി ഓഫിസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര് ചര്‍ച്ച നടത്തുന്ന രീതിയാണ് ഇന്നുള്ളത്.
വിമര്‍ശിക്കുന്നവരെ ശരിയാക്കുകയാണ്. ഇങ്ങനെ പോയാല്‍ ഇനിയും ഇതേഫലം ആവര്‍ത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. നമ്മള് പറയുന്നത് ജനം കേള്‍ക്കുന്നുണ്ടെന്നും കെ. മുരളീധരന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."