സ്കൂള്‍ സൗരോര്‍ജ പദ്ധതി: ധാരണാപത്രം ഒപ്പുവയ്ക്കല്‍ 29ന്
കോഴിക്കോട്: ജില്ലയിലെ 44 സ്കൂളുകളില്‍ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കല്‍ 29ന് നടക്കും. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 44 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ മേല്ക്കൂരകളില് സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് 480 കിലോ വാട്ട് വൈദ്യുതി ഒന്നാംഘട്ടത്തില്‍ ഉല്പാദിപ്പിക്കുന്നതാണ് പദ്ധതി.
കെ.എസ്.ഇ.ബിയുടെ ഓണ്‍ഓഫ് ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ച വഴിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
കെ.എസ്.ഇ.ബിയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്സ് ഹാളില്‍ വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ മുക്കം മുഹമ്മദ്, പി.ഡി ഫിലിപ്പ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."