ബഹ്റൈനില്‍ പ്രവാസി ഗൈഡന്‍സ് ഫോറം കര്‍മജ്യോതി പുരസ്കാരം പി.വി. രാധാകൃഷ്ണ പിള്ളക്ക്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം നല്‍കി വരുന്ന കർമജ്യോതി പുരസ്കാരത്തിന് ഈ വര്‍ഷം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ കാലത്ത് ബഹ്റൈനിലെ നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് നല്‍കിയ സേവനങ്ങള്‍ മാനിച്ചും വര്‍ഷങ്ങളായി ബഹ്റൈനിലെ കലാസാംസ്കാരിക രംഗത്ത് നൽകുന്ന സംഭാവനകൾ പരിഗണിച്ചുമാണ് പുരസ്കാരം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളില്‍ ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല എന്നിവർക്കാണ് ഈ പുരസ്കാരം നല്‍കിയത്.ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്ക് നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പി.ജി.എഫ് ജുവല്‍ അവാര്‍ഡ് ക്രിസോസ്റ്റം ജോസഫിനും പി.ജി.എഫ് പ്രോഡിജി അവാർഡ് റോസ് ലാസര്‍, വിശ്വനാഥന്‍ ഭാസ്കരന്‍ എന്നിവര്‍ക്കുമാണ് ലഭിച്ചത്. മികച്ച ഫാക്വല്‍റ്റി പുരസ്കാരത്തിന് സുഷമ ജോണ്‍സണും അര്‍ഷാദ് ഖാനുമാണ് അര്‍ഹരായത്.
മികച്ച കൗണ്‍സിലറായി വിമല തോമസ്, മികച്ച കോഒാഡിനേറ്ററായി ഷിബു കോശി, മികച്ച സാമൂഹിക പ്രവര്‍ത്തകനായി ജോജോ ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു. ജനുവരി 8ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ 12ാം വാർഷികയോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."