HOME
DETAILS
MAL
എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചു
backup
December 31 2020 | 03:12 AM
കൊച്ചി: കോഴിക്കോടിനു പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.
ചോറ്റാനിക്കര സ്വദേശിനയായ 56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 23നാണ് പനിയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ടുപേര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.
പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലും പരിശോധന തുടരുകയാണ്. കോഴിക്കോട്ടു ചെയ്തപോലെ പ്രദേശത്തെ എല്ലാവര്ക്കും ബാക്ടീരിയയെ ചെറുക്കുന്ന ഗുളികകള്‍ വിതരണം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."