ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടാനുള്ള ആസ്ത്രേലിയന്‍ ടീം പ്രഖ്യാപിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാന്‍ ക്രോഫ്റ്റും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ടിം പെയ്ന് നയിക്കുന്ന ഓസീസ് നിരയില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡും ഓള്‍റൗണ്ട@ര്‍ മിച്ചല്‍ മാര്‍ഷും ഇടം പിടിച്ചു.
ലോകകപ്പിലൂടെ ഓസീസ് ടീമിലേക്ക് മടങ്ങിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും വീണ്ടും ഓസീസിന്റെ കരുത്തായി മാറിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചതിനെ തുടര്‍ന്നാണ് ബാന്‍ക്രോഫ്റ്റ് ടീമിലെത്തിയത്. മാത്യുവേഡിനെ രണ്ട@ാം നമ്പര്‍ വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്.
പരിചയസമ്പന്നനായ വേഡ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 1021 റണ്‍സുമായി ഫോം തെളിയിച്ച താരമാണ്.
ആസ്ത്രേലിയന്‍ എ ടീമിനുവേ@ണ്ടി ഇംഗ്ല@ണ്ട് ലയണ്‍സിനെതിരേ മൂന്ന് സെഞ്ചുറികളാണ് വേഡ് നേടിയത്. ഇതാണ് അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചതെന്ന് ഓസീസ് ടീം മുഖ്യ സെലക്ടര്‍ ട്രവര്‍ ഹോണ്‍സ് പറഞ്ഞു.
ഓള്‍റൗ@ണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ തിരിച്ചുവരവാണ് ടീമിലെ മറ്റൊരു പ്രത്യേകത. മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ താരത്തിനും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പ്രകടനമാണ് തുണയായത്. ഏകദിന ലോകകപ്പില്‍ തിളങ്ങിയ അലക്സ് കാരിക്ക് ടീമില്‍ അവസരം ലഭിച്ചില്ല. ഏകദിന ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് സമീപകാലത്ത് മികച്ച പ്രകടനം നടത്തിയെങ്കിലും ടീമില്‍ ഇടം നേടാനായില്ല.
ടീം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രവിസ് ഹെഡ്, മാത്യു വേഡ്, മാര്‍നസ് ലബ്സ്ചേഞ്ച്, ടിം പെയ്ന്, മിച്ചല്‍ മാര്‍ഷ്, ജെയിംസ് പാറ്റിന്സണ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍, മിച്ചല്‍ നിസെര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."