HOME
DETAILS
MAL
കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വെച്ചതിന് 16 പൊലിസുകാര്‍ക്കെതിരെ നടപടി
backup
May 31 2017 | 10:05 AM
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ കയ്യാമം വെച്ചതിന് 16 പൊലിസുകാര്‍ക്കെതിരെ നടപടി. എആര്‍ ക്യാമ്പിലെ എസ്ഐക്കും 15 പൊലിസുകാര്ക്കുമെതിരേയാണ് നടപടി. വിശദീകരണമാവശ്യപ്പെട്ട് എആര്‍ ക്യാംപ് കമന്‍ഡാന്റ് ഇവര്‍ക്കു മെമ്മോ നല്കി. ഇക്കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം.
എറണാകുളം സബ്ജയിലില്‍നിന്നു കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്കു പ്രതികളെ കൊണ്ടുപോകും വഴിയാണ് സി.പി.എം പ്രവര്‍ത്തകരെ വിലങ്ങുവെച്ചത്.
കയ്യാമം വെച്ചതിനെതിരെ പ്രതികള്‍ എറണാകുളം സബ്ജയില്‍ സൂപ്രണ്ടിന് പരാതിയും നല്‍കിയിട്ടുണ്ട്. പ്രതികളെ കോടതിയിലേക്കു കൊണ്ടു പോയപ്പോള്‍ മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് കാട്ടിയാണ് പൊലിസുകാര്‍ക്ക് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."