റേഷന്‍ കാര്‍ഡ് വിതരണം നാളെ മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ താലൂക്കിലെ പുതിയ റേഷന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും.
രണ്ടിന് എ.ആര്.ഡി 267-ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മൂന്നിന് എ.ആര്.ഡി 282 -കാടാങ്കോട് റേഷന്‍ കടയ്ക്ക് സമീപവും എ.ആര്.ഡി-175 പാപ്പിനിശ്ശേരി വെല്‍ഫെയര്‍ സ്കൂളിലും എ.ആര്.ഡി 68 - കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂളിലുമാണ് വിതരണം ചെയ്യുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് കാര്‍ഡ് വിതരണം. പുതിയ റേഷന്‍ കാര്‍ഡ് വാങ്ങിക്കുന്നതിന് കാര്‍ഡുടമ പഴയ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.
കാര്‍ഡുടമക്ക് നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത അവസരത്തില്‍ ഉടമയുടെ സമ്മതപത്രം വാങ്ങി കാര്‍ഡിലെ മറ്റൊരംഗം തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 100 രൂപയുമാണ് വില. മുന്‍ഗണനാ വിഭാഗത്തില്‍പെട്ട പട്ടികവര്‍ഗത്തിന് റേഷന്‍കാര്‍ഡ് സൗജന്യമാണ്. പുതിയ റേഷന്‍കാര്‍ഡില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച അപേക്ഷകള്‍ ജൂലൈ മുതല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ നല്കി പരിഹരിക്കാം. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന കൗണ്ടറില്‍ നിന്ന് നിര്‍ദിഷ്ട അപേക്ഷാ ഫോറം വാങ്ങി കൗണ്ടറില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."