കര്‍ക്കിടവാവിന്റെ ഗൃഹാതുരസ്മരണകളിലലിഞ്ഞ് ബഹ്റൈന്‍ ബീച്ചില്‍ പ്രവാസികളുടെ ബലിതര്‍പ്പണം
മനാമ: കര്ക്കിടകവാവില് കേരളത്തിലുടനീളം ബലിതര്‍പ്പണങ്ങള്‍ നടക്കുമ്പോള്‍ ഗൃഹാതുര സ്മരണകളുമായി ബഹ്റൈനിലെ ഹൈന്ദവ വിശ്വാസികളായ പ്രവാസികളും ബലിതര്‍പ്പണം നടത്തി.
ബഹ്റൈനിലെ അമൃതാനന്ദമയീ സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ അസ്റി ബീച്ചിനു സമീപത്തുള്ള കടല്ക്കരയിലാണ് ബലികര്‍മ്മങ്ങള്‍ സംഘടിപ്പിച്ചത്.
കീഴുര്‍ മൂത്തേടത് മന കേശവന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സ്ത്രീകളടക്കമുള്ള നിരവധി പേരാണാ ചടങ്ങില്‍ പങ്കാളികളായത്. പുലര്‍ച്ചെ 3.30 ന് ആരംഭിച്ച ബലി തര്‍പ്പണ ചടങ്ങുകള്‍ രാവിലെ 6മണി വരെനീണ്ടു നിന്നു.
അമൃതാനന്ദമയി സേവാസമിതി കോ ഓര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്, രക്ഷാധികാരി കൃഷ്ണകുമാര്‍, രാമദാസ്, ജ്യോതിമേനോന്‍, ചന്ദ്രന്, സതീഷ്, മനോജ്, ഷാബു, പ്രദീപ്, സജീഷ്, മനോജ്, സന്തോഷ്, വിനയന്, സുനീഷ്, മഹേഷ്, വിനോദ്, സതീഷ് കോഴിക്കോട്, ഷാജി, സുരേഷ്, സുകുമാര്‍, ലേഖ കൃഷ്ണ കുമാര്‍, രാജി പ്രദീപ്, അഖില, അമീഷാ സുധീര്‍ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് നേതൃതം നല്കി.
ബലിതര്‍പ്പണ ചടങ്ങുകള്‍ വിപുലമായ രീതിയില്‍ നടത്താന്‍ സൗകര്യം ചെയ്ത ബഹ്റൈന്‍ ഭരണകൂടത്തിനും പ്രത്യേകിച്ച് രാജാവിനോടും പ്രധാന മന്ത്രിയോടും രാജ കുടുംബത്തോടും പ്രത്യേകം നന്ദി അറിയിക്കുന്നതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."