കാലി വില്പന നിയന്ത്രണം: വര്‍ഗീയ വികാരമുണ്ടാക്കി രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കാലി വില്പന നിരോധനത്തിലൂടെ രാഷ്ട്രീയ ലാഭം മാത്രമാണ് ലക്ഷ്യമെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഒന്നിനു പിറകെ ഒന്നായി രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന നയങ്ങളാണ് കേന്ദ്രം കൊണ്ടുവരുന്നത്.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ യഥാര്‍ഥ തിരിച്ചടി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. കരകയറാന്‍ പറ്റാത്ത വിധം സാമ്പത്തികരംഗം തകരുകയാണ്. കാലി വില്പന നിരോധനത്തിലൂടെ വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള തീരുമാനങ്ങള്‍ ഒരു ചര്‍ച്ച പോലുമില്ലാതെ സര്‍ക്കാര്‍ തീരുമാനങ്ങളായി മാറുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്.
കാലി വില്പന നിരോധനവും നോട്ട് പിന്വലിക്കലുമുള്പ്പെടെയുള്ളവ ചിലരുടെ മാത്രം ബുദ്ധിയാണ്. കാലി വില്പന നിരോധനം മറി കടക്കാന്‍ കേരളം നിയമനിര്‍മാണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."