കുല്‍ഭൂഷന്‍ ജാദവിനെ ഇന്ന് കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി
ഇസ്‌ലാമാബാദ്: ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി. ഇന്നു സന്ദര്‍ശിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാകിസ്താന്‍ തടവിലാക്കിയത്. 2017 ഏപ്രിലില്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു.
പിന്നാലെ ഇന്ത്യ നല്‍കിയ ഹരജി പരിഗണിച്ച് കഴിഞ്ഞമാസം 17ന് പാക് പട്ടാളകോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്‌റ്റേചെയ്തു. കുല്‍ഭൂഷന് നിയമസഹായം നല്‍കാനും രാജ്യാന്തര കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് പാകിസ്താന്റെ ഇന്നലത്തെ നടപടി. എന്നാല്‍, കുല്‍ഭൂഷനെ കാണാനുള്ള അനുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെതിരേ (49) ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം തുടങ്ങിയ ഗൗരവമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇറാനില്‍ കച്ചവടക്കാരനായ കുല്‍ഭൂഷനെ അവിടെനിന്ന് തട്ടിക്കൊïുപോവുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."