അപകടം പതിയിരിക്കുന്ന വടകര റെയില്‍വേ സ്റ്റേഷന്‍ റോഡ്
വടകര: റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. പൊതുവെ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇതുവഴിയിലുള്ള യാത്രയെ ബാധിക്കുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ക്കു പോകാന്‍ വേണ്ടത്ര സ്ഥലമില്ലാത്ത സ്ഥിതിയാണ്. എതിരേ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ കഴിയാതെ സമീപത്തെ നടപ്പാതയില്‍ വാഹനങ്ങള്‍ കയറുന്നത് പതിവാണ്. പൊലിസ് സ്റ്റേഷന്റെ തൊട്ടടുത്താണ് ഈ അനധികൃത പാര്‍ക്കിങ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം ഒരു ചരക്ക് ലോറി അപകടത്തില്‍പെട്ടു. സൈഡ് കൊടുക്കുന്നതിനിടയില്‍ ലോറി കയറി നടപ്പാതയിലെ സ്ലാബ് തകര്‍ന്ന് ലോറിയുടെ ടയര്‍ ഓവുചാലില്‍ താഴുകയായിരുന്നു.
സിമന്റ് കയറ്റിയെത്തിയ ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് പിന്നീട് നീക്കം ചെയ്തത്. റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു പുറമെ നടപ്പാതയുടെ സ്ഥിതിയും നാട്ടുകാരുടെ പരാതിക്ക് കാരണമാവുകയാണ്. പഴകി ദ്രവിച്ച നടപ്പാത തകര്‍ന്നു വീഴുകയാണ്. ഇത് നേരെയാക്കാന്‍ നടപടിയുണ്ടാകുന്നില്ല. അപകടങ്ങള്‍ നിത്യ സംഭവമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."