HOME
DETAILS
MAL
തെലങ്കാന ഉപമുഖ്യമന്ത്രി കുഴഞ്ഞുവീണു
backup
June 03 2017 | 00:06 AM
വാറങ്കല്‍: തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന സംസ്ഥാന ഉപമുഖ്യമന്ത്രി കദിയം ശ്രീഹരി കുഴഞ്ഞു വീണു. സല്യൂട്ട് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിനിടയിലാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സുരക്ഷാ അംഗങ്ങള്‍ അദ്ദേഹത്തെ വേദിക്കരികിലുണ്ടായിരുന്ന ആംബുലന്‍സിലെത്തിച്ചു. കടുത്ത ചൂടാണ് അദ്ദേഹം കുഴഞ്ഞുവീഴാന്‍ കാരണമായതെന്നും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിമിഷങ്ങള്‍ക്കു ശേഷം വേദിയിലെത്തിയ ഉപമുഖ്യമന്ത്രി ഏതാനും വാക്കുകള്‍ സംസാരിച്ച ശേഷമാണ് വേദി വിട്ടത്. സൂര്യാഘാതമാണ് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാകാന്‍ കാരണമായതെന്ന് പിന്നീട് ഡോക്ടര്‍മാര്‍ പറഞ്ഞു. നിര്‍ജ്ജലീകരണമാണ് കുഴഞ്ഞു വീഴാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."