പിള്ളയുടെ പ്രസ്താവന: തൊടുപുഴയില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
തൊടുപുഴ: മസ്ജിദുകളില്‍ നിന്നുമുയരുന്ന ബാങ്കുവിളിയെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ് മുസ്‌ലിം യൂത്ത്‌ലീഗ് തൊടുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി.
മത സൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘ്പരിവാറിനെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുകയും മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തെ കുറിച്ച് സി.പി.എമ്മിന്റെ നയം വിശദീകരിക്കണമെന്നുംനേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ത്ത് വ്യക്തിപരമായ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന പിള്ളക്ക് കേരളീയ സമൂഹം മാപ്പ് നല്‍കില്ലെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
തൊടുപുഴ മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ജില്ലാ യൂത്ത്‌ലീഗ് ജന. സെക്രട്ടറി ടി.കെ. നവാസ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ്, യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എച്ച് സുധീര്‍, നേതാക്കളായ ഇ.എ എം അമീന്‍, പി.എന്‍ നൗഷാദ്, നിസാര്‍ പഴേരി, പി.എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, വി.എം ജലീല്‍, അജാസ് പുത്തന്‍പുര, പി ഇ ഷിഹാബ്, റിയാസ് പുതിയകുന്നേല്‍, റസ്സാഖ് വി.എ, ഒ.ഇ. ലത്തീഫ്, മുഹമ്മദ് ഷഹന്‍ഷാ, അജ്‌നാസ് കാനാപറമ്പില്‍, അനസ് പള്ളിമുക്കില്‍, അജാസ് ചിലവ്, സല്‍മാന്‍ എസ്.എ, ഫൈസല്‍ വാരിക്കോടന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
പ്രകടനത്തെ അഭിവാദ്യം ചെയ്ത് മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. അബ്ദുല്‍ ജബ്ബാര്‍, നിയോജകമണ്ഡലം ലീഗ് ട്രഷറര്‍ കെ.എച്ച് അബ്ദുല്‍ ജബ്ബാര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എം.എ കരിം, ജന. സെക്രട്ടറി പി.എം. ഷാഹുല്‍ ഹമീദ്, വെങ്ങല്ലൂര്‍ മേഖലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കപ്രാട്ടില്‍, അസീസ് ഇല്ലിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."