ചലച്ചിത്ര പ്രദര്‍ശനം ആരംഭിച്ചു
കോട്ടയം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കുന്ന സമ്പൂര്‍ണ നിയമ സാക്ഷരതാ പദ്ധതി 'ലവ് കോട്ടയം' ത്തിന്റെ പ്രചരണാര്‍ഥം നിര്‍മിച്ച ചലച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു.
'കോടതിയും നിയമങ്ങളും ഭയപ്പെടാനുളളതല്ല നിങ്ങളെ സംരക്ഷിക്കാനുളളതാണ്' എന്ന ആശയത്തില്‍ ഊന്നിയ 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രമുഖ കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, നാദസ്വര വിദ്വാന്‍ തിരുവിഴാ ജയശങ്കര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, തവില്‍ വിദ്വാന്‍ കരുണാ മൂര്‍ത്തി, ചലച്ചിത്ര നടന്‍ ഗിന്നസ് പക്രു, ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍. ജസ്റ്റിസ് അബ്ദുള്‍ റഹീം, ജസ്റ്റിസ് കെ. ടി. തോമസ്, കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി എന്നിവരുടെ ശ്രദ്ധേയമായ സാന്നിദ്ധ്യമുണ്ട്.
സംവിധായകന്‍ ജയരാജ് രൂപകല്‍പ്പനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രങ്ങളില്‍ കോട്ടയത്തെ ചലച്ചിത്ര പ്രവര്‍ത്തകരും പങ്കാളികളായി.
ജയരാജ്, പ്രദീപ് നായര്‍ എന്നിവര്‍ സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളുടെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണും ചിത്രസംയോജനം ശ്രീജിത്തും നിര്‍വഹിച്ചു. ടാന്‍സണ്‍ ശബ്ദം നല്‍കി. ദൃശ്യങ്ങള്‍ക്ക് ബെന്നി ജോണ്‍സണ്‍ ശബ്ദ മിശ്രണം നല്‍കി. ഗ്രാഫിക്‌സ് - ധനേഷ്, നിര്‍മാണ നിയന്ത്രണം സജി കോട്ടയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."