HOME
DETAILS
MAL
ദേവസ്വം കമ്മിഷനറായി അഹിന്ദുക്കള്‍: സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
backup
October 16 2018 | 19:10 PM
കൊച്ചി: ദേവസ്വം കമ്മിഷനറായി അഹിന്ദുക്കളെ നിയമിക്കുന്നതു സംബന്ധിച്ച ഹരജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. ഹിന്ദുക്കളല്ലാത്തവരെ ദേവസ്വം കമ്മിഷനറായി നിയമിക്കാനാവില്ലെന്നു അഡ്വക്കറ്റ് ജനറല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള ദേവസ്വം ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹിന്ദുമതസ്ഥാപനങ്ങളും ധര്‍മസ്ഥാപനങ്ങളും സംരക്ഷണ നിയമത്തിലെ വ്യവസ്ഥ 29 ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."