HOME
DETAILS
MAL
ട്രൈബല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് തൊഴിലാളികള്‍
backup
August 02 2016 | 18:08 PM
സുല്‍ത്താന്‍ ബത്തേരി: ഗോത്രസാരഥി പദ്ധതി പ്രകാരം ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിച്ച ടാക്സി ജീപ്പുകള്ക്കുള്ള വാടക കുടിശിക ഇനിയും വിതരണം ചെയ്തില്ല. അടിയന്തരമായി കുടിശിക വിതരണം ചെയ്തില്ലെങ്കില്‍ ബത്തേരി ട്രൈബല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ടാക്സി ജീപ്പ് തൊഴിലാളകിള്‍ അറിയിച്ചു.
2015-16 അധ്യയനവര്‍ഷത്തില്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ സ്കൂളുകളില്‍ എത്തിച്ച വകയില്‍ അഞ്ചു മുതല്‍ ഏഴു മാസം വരെയുള്ള കുടിശികയാണ് വിതരണം ചെയ്യാനുള്ളത്.
ഇത്രയും തുക ടാക്സി ജീപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ടായിട്ടും ടാക്സി തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ലന്നും തൊഴിലാളികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സി.ജെ സണ്ണി, ഗോപീദാസന്, ബാബു, സുമേഷ്, വാസു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."