മലപ്പുറം വിവിധയിടങ്ങളിലെ അപകടങ്ങള്‍
ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്
എപ്പോള്‍: ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കു പരുക്കേറ്റു. പിക്കപ്പ് ലോറി ഡ്രൈവര്‍ വളാഞ്ചേരി സ്വദേശി ബൈജു (34), സഹായി കൃഷ്ണപ്രസാദ് (34), പാലപ്ര സ്വദേശി പ്രദീപ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ബൈജുവിനെ സഹായിക്കുന്നതിനിടയിലാണ് പ്രദീപിനു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു മൂന്നോടെ ശുകപുരം പള്ളിക്കു സമീപമാണ് അപകടം നടന്നത്.
എടപ്പാളില്‍നിന്നു പട്ടാമ്പിയിലേക്കു പോകുകയായിരുന്ന ബസും പട്ടാമ്പി ഭാഗത്തുനിന്ന് എടപ്പാള്‍ ഭാഗത്തേക്കു വരികയായിരുന്ന പിക്കപ്പ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരുക്കേറ്റ ബൈജുവിനെയും കൃഷ്ണപ്രസാദിനെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
എടപ്പാള്‍: ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.അപകടത്തില്‍ അയിലക്കാട് സ്വദേശി പ്രണവ് (15), ചങ്ങരംകുളം സ്വദേശി ജംഷീര്‍ (13) എന്നിവര്‍ക്കാണ്പരുക്കേറ്റത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.
എടപ്പാളില്‍ നിന്നും കരിങ്കലത്താണിയിലേക്ക് പോകുകയായിരുന്ന ബസും അയിലക്കാട് ഭാഗത്ത് നിന്നും നടുവട്ടത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയില്‍ കുടുങ്ങിയെങ്കിലും ഇരുവരും പുറത്തേക്ക് വീണതിനാല്‍ വന്‍ ദുരന്തം ഒഴുവായി. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണല്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചു; ഒരാള്‍ക്ക് പരുക്ക്
പൊന്നാനി : പൊന്നാനി കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം മണല്‍ ലോറി ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക് . കുറ്റിക്കാട് സ്വദേശി ഷഫീഖിനാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടം .പോലിസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ അമിത വേഗതയില്‍ പോയ മണല്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു .
പൊന്നാനി പള്ളിപ്പടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു
പൊന്നാനി: പൊന്നാനി പള്ളിപ്പടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം .
എറണാകുളത്ത് നിന്നും താമരശ്ശേരിയിലേക്ക് ടൈല്‍സ് കയറ്റിപ്പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും ചാവക്കാട് നിന്ന് പൊന്നാനിയിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത് .
മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും മറിയുകയുമായിരുന്നു.അപകടത്തെ തുടര്‍ന്ന് ടൈല്‍സ് റോഡിലേക്ക് വീണതിനാല്‍ ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു .
ടൈല്‍സുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവര്‍മാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."