ഓണത്തിരക്ക്: ബംഗളൂരുവിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍
തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തും. ആറ്, ഒന്‍പത് തീയതികളില്‍ വെളുപ്പിന് 3.40ന് ബനാസ്വാഡിയില്നിന്നും കൊച്ചുവേളിയിലേക്കും (06557)ഏഴ്, പത്ത് തീയതികളില്‍ ഉച്ചക്ക് 12.50നും കൊച്ചുവേളിയില്‍നിന്ന് കൃഷ്ണരാജപുരത്തേക്ക്(06558) പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും.
ആറു ട്രെയിനുകളിലാണ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി റെയില്‍വേ അറിയിച്ചിട്ടുള്ളത്. ഭാവ്നഗര്‍- കൊച്ചുവേളി എക്സ്പ്രസ്(19260), കൊച്ചുവേളി- ഭാവ്നഗര്‍(19259) എന്നീ ട്രെയിനുകള്‍ ഒരു എ.സി ത്രീ ടയര്‍ കോച്ച് വര്‍ധിപ്പിച്ചു. സെപ്തംബര്‍ 24വരെ ഭാവ്നഗറില്‍ നിന്നും പുറപ്പെടുന്ന സര്‍വിസുകള്‍ക്കും 26 വരെ കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന സര്വിസുകള്ക്കുമാണ് കോച്ചു വര്‍ധന.
കൊച്ചുവേളിയില്‍ നിന്നും സെപ്തംബര്‍ 8,22,29 തിയതികളില്‍ പുറപ്പെടുന്ന കൊച്ചുവേളി പോര്‍ബന്തര്‍ പ്രതിവാര എക്സ്പ്രസ് (19261), പോര്‍ബന്തറില്‍ നിന്നു 5,19,26 തിയതികളില്‍ പുറപ്പെടുന്ന കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19262) എന്നിവയ്ക്ക് ഒരു എ.സി ത്രീ ടയര്‍ കോച്ചുകൂടി വര്‍ധിപ്പിച്ചു.
ജാംനഗര്‍ തിരുനല്‍വേലി എക്സ്പ്രസ് (19578), തിരുനല്‍വേലി രാംനഗര്‍ എക്സ്പ്രസ് (19577) എന്നീ ട്രെയിനുകള്‍ക്കും ഓരോ എ.സി ത്രീ ടയര്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജാംനഗറില്‍ നിന്ന് സെപ്തംബര്‍ ആറിനും 28നും ഇടയില്‍ പുറപ്പെടുന്ന (സെപ്തം 14 ഒഴികെ) സര്‍വിസുകള്‍ക്കും തിരുനല്‍വേലിയില്‍ നിന്നും സെപ്തംബര്‍ ഒന്‍പതിനും നവംബര്‍ ഒന്നിനും ഇടയില്‍ പുറപ്പെടുന്ന (സെപ്തം 17 ഒഴികെ) സര്‍വിസുകള്‍ക്കാണ് അധിക കോച്ചുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."