മഹാരാഷ്ട്രയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
മൂന്ന് ദിവസത്തിനിടെ മരിച്ചത് അഞ്ചുപേര്‍
മുംബൈ: കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ സമരം ശക്തമാകുന്നതിനിടെ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു.
ഇതോടെ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി.
ഉസ്മാനാബാദ് ജില്ലയില്‍നിന്നുള്ള കര്‍ഷകനായ സന്ദീപ് ബാല്ഭീം ഷേല്ക്കെ(22) ആണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ഒരു ഹെക്ടറിലേറെ ഭൂമി സ്വന്തമായുള്ള ഷേല്ക്കെക്ക് രണ്ടര ലക്ഷത്തിന്റെ കടബാധ്യതയുണ്ട്. പോളിയോ ബാധിച്ച് കിടപ്പിലായ സഹോദരന്റെ ചികിത്സാ ചെലവുകൂടി ഷേല്ക്കെയുടെ ചുമലിലായിരുന്നു.
കടബാധ്യത മൂലം ധനാജി ജാദവ് എന്ന കര്ഷകന് കഴിഞ്ഞ ബുധനാഴ്ച സോളാപൂരില്‍ ആത്മഹത്യ ചെയ്തിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സന്ദര്‍ശിക്കുന്നത് വരെ തന്റെ മൃതദേഹം സംസ്കരിക്കരുതെന്ന് അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."