HOME
DETAILS
MAL
ക്ഷേത്രപ്രവേശന വിളംബര ആഘോഷം സി.പി.എമ്മിന്റെ പശ്ചാത്താപം: ചെന്നിത്തല
backup
October 27 2018 | 19:10 PM
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞു 82 കൊല്ലം പിന്നിടുമ്പോള്‍ ആദ്യമായി ആഘോഷിക്കുന്ന സി.പി.എമ്മിന്റെ നടപടി പശ്ചാത്താപത്തില്‍നിന്ന് ഉടലെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള നവോത്ഥാനത്തില്‍ ഒരു പങ്കും അവകാശപ്പെടാനില്ലാത്ത ഇടതു കക്ഷികള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങള്‍ സ്വന്തം പേരിലാക്കാനാണ് ശ്രമിക്കുന്നത്. നവകേരളം പടുത്തുയര്‍ത്തിയത് കോണ്‍ഗ്രസ് നടത്തിയ പോരാട്ടത്തിലൂടെയായിരുന്നു. കോണ്‍ഗ്രസ് എല്ലാ വര്‍ഷവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കാറുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."