15 കുരുന്നുകളെ അതിഥികളായി സ്വീകരിച്ച് മക്കളില്ലാത്ത ദമ്പതികള്‍
അന്തിക്കാട്: മക്കളില്ലാത്ത ദമ്പതികള്‍ക്ക് 15 കുരുന്നുകള്‍ അതിഥികളായി എത്തിയപ്പോള്‍ പറവത്ത് വീട്ടില്‍ ആഹ്ലാദം അലയടിച്ചു.
കാരമുക്ക് വില്ലേജ് ഓഫിസിനു സമീപം പറവത്ത് സന്തോഷ് ശശികല ദമ്പതികളാണ് സ്വന്തം വീട് അങ്കണവാടിയാക്കി കുരുന്നുകളെ സ്വീകരിച്ചത്. വീടിനു സമീപത്തെ ശ്രീദേവി അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അടച്ചിട്ടതോടെയാണ് കുരുന്നുകള്‍ സന്തോഷിന്റെ വീട്ടിലെത്തിയത്.
അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതു വരെ കുട്ടികളെ പഠിപ്പിക്കാനൊരിടം തേടി അധികൃതര്‍ നാടുനീളെ അലഞ്ഞെങ്കിലും ആരും കനിഞ്ഞില്ല. വിവരമറിഞ്ഞ സന്തോഷും ശശികലയും ഇരു കൈകളും നീട്ടി കുരുന്നുകളെ സ്വീകരിക്കുകയായിരുന്നു. വര്‍ഷങ്ങളോളം പഴക്കമുള്ള അങ്കണവാടി കെട്ടിടത്തിന്റെ തറയും ചുമരും പൊട്ടിപൊളിഞ്ഞ നിലയിലാണ്. അടുക്കളയുടെ മുകള്‍ ഭാഗത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഏതു സമയത്തും നിലം പതിക്കാവുന്ന അങ്കണവാടി കെട്ടിടത്തിലാണ് 15 കുട്ടികളും അധ്യാപികയും ആയയും കഴിഞ്ഞിരുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മണലൂര്‍ പഞ്ചായത്തധികൃതരെ പല തവണ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.
കുട്ടികള്‍ക്ക് സുരക്ഷയൊരുക്കേണ്ട ബാധ്യത പഞ്ചായത്തിനുണ്ടെന്നും പുതിയ അങ്കണവാടി കെട്ടിടം ഉടന്‍ നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."