സംഘ്പരിവാറിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം
കോഴിക്കോട്: താന്‍ മാവോയിസ്റ്റും ക്രിസ്ത്യാനിയുമാണെന്ന സംഘ്പരിവാറിന്റെ പ്രചാരണത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ അധ്യാപിക ബിന്ദു തങ്കം കല്യാണി. തന്റെ പേരു പോലും തെറ്റായി പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢതാല്‍പര്യമുണ്ടെന്നും ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
ജനം ടി.വി താന്‍ മാവോയിസ്റ്റാണെന്ന് പ്രചരിപ്പിച്ചു. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞത് എന്റെ പേര് ബിന്ദു സക്കറിയ എന്നാണ്. ആ പേര് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢതാല്പര്യമുണ്ട്.
തന്റെ വൃദ്ധമാതാപിതാക്കളെ ശബരിമലയില്‍ പോകാനും ബി.ജെ.പി നിര്‍ബന്ധിക്കുന്നു. താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാനാണ് അവരോട് ശബരിമലയില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത്. സുപ്രിംകോടതി വിധിയില്‍ മാറ്റം വന്നില്ലെങ്കില്‍ വീണ്ടും ശബരിമലയില്‍ പോകും.മല കയറാന്‍ ആവശ്യമായ സുരക്ഷ നല്‍കാമെന്ന് ഐ.ജി എസ്. ശ്രീജിത്ത് ഉറപ്പുനല്‍കിയിരുന്നു. സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കും. ശബരിമല യാത്രയെ തുടര്‍ന്ന് ചേവായൂരിലെ വാടകവീട്ടിലും സ്കൂളിലും വിലക്കും വിവേചനവും നേരിട്ടതായി അവര്‍ പരാതിപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."