HOME
DETAILS
MAL
രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ചു
backup
September 18 2019 | 10:09 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. പുകവലിക്ക് പകരമായി രംഗത്തുവന്ന ഇ- സിഗരറ്റ് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
'ഇ- സിഗരറ്റിന്റെ ഉല്‍പാദനം, നിര്‍മാണം, ഇറക്കുമതി, കയറ്റുമതി, വില്‍പ്പന, വിതരണം, സൂക്ഷിക്കല്‍, പരസ്യം തുടങ്ങി എല്ലാം നിരോധിച്ചു'- വാര്‍ത്താസമ്മേളനത്തില്‍ നിര്‍മല സീതാരാമന്‍ അറിയിച്ചു.
നിരോധനത്തെ പിന്തുണയ്ക്കുന്ന ഇ- സിഗരറ്റ് നിയന്ത്രണ ഓര്‍ഡിനന്‍സ്- 2019 മന്ത്രിമാരുടെ സമിതിയില്‍ പരിഗണനയിലാണ്. നിയമംലംഘിക്കുന്നവര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കാവുന്ന വകുപ്പാണ് കരട് ഓര്‍ഡിനന്‍സില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."