HOME
DETAILS
MAL
'അമിത്ഷായുടേത് പൊതുപ്രവര്‍ത്തനത്തിന് നിരക്കാത്ത ഭീഷണി'
backup
November 04 2018 | 04:11 AM
നെടുമങ്ങാട്: പിണറായി സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ബി.ജെ.പി നേതാവ് അമിത്ഷായുടെ പ്രസ്താവന ജനാധിപത്യ വിരുദ്ധവും പൊതുപ്രവര്ത്തനത്തനത്തിനു നിരക്കാത്ത ഭീഷണിയുമാണെന്ന് പ്ലാന്റേഷന് വര്‍ക്കേഴ്സ് ഫെഡറേഷന്(സി.ഐ.ടി.യു) അഖിലേന്ത്യാ കമ്മിറ്റിയോഗം പ്രസ്താവനയിലൂടെ അറിയിച്ചു. തമിഴ്നാട് പ്ലാന്റേഷന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഗോപികുമാര്‍ അധ്യക്ഷനായി.
സൗത്ത് സോണ്‍ കമ്മിറ്റി കണ്‍വീനര്‍ പി. അയ്യപ്പന് പിള്ള പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു.
കര്‍ണ്ണാടക ഫെഡറേഷന് സെക്രട്ടറി വി. സുകുമാര്‍, ഫെഡറേഷന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി. ലാലാജി ബാബു, അഖിലേന്ത്യാ കമ്മിറ്റി അംഗങ്ങളായ സാവിത്രി, തമ്പാന്, പി.കെ സോമരാജ്, എം.ആര് സുരേഷ്, മഹാദേവന്, നെടുമങ്ങാട് നഗരസഭാ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."