HOME
DETAILS

മഅ്ദനിയുടെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം: സി. ദിവാകരന്‍

  
backup
September 24 2019 | 06:09 AM

%e0%b4%ae%e0%b4%85%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81

 

 


തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്നു സി.ദിവാകരന്‍ എം.എല്‍.എ. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഇതിനായി എം.എല്‍.എമാരും സംഘടനാ നേതാക്കളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കും. എന്ത് കുറ്റത്തിനാണെന്ന് അറിയാതെയാണ് മഅ്ദനി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത്. വിചാരണ നടത്താതെ തടവിലിട്ടിരിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇല്ലാത്ത കുറ്റം തലയില്‍ ചാര്‍ത്തി പലരെയും ജയിലില്‍ ഇട്ടിട്ടുണ്ട്. അത് പോലെയാണ് മഅ്ദനിയുടെയും കാര്യം. തനിക്ക് രാഷ്ട്രീയ ശക്തിയായി നിന്ന ആളാണ് അദ്ദേഹം. ഒന്നുകില്‍ മഅ്ദനി ചെയ്ത കുറ്റമെന്തെന്നു വ്യക്തമാക്കണം. അല്ലെങ്കില്‍ അദേഹത്തെ പുറത്തുവിടണം. കുറ്റപത്രം പോലും നല്‍കാതെ ഒരാളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ത് നിയമമാണെന്നു മനസിലാകുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.
നീലലോഹിതദാസന്‍ നാടാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഭാസുരേന്ദ്ര ബാബു, പാളയം ഇമാം പി.പി സുഹൈബ് മൗലവി, പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൗലവി, കെ.സജീദ്, ജലീല്‍ നീലാംബ്ര, ഹസന്‍ മൗലവി, നിസാര്‍ മൗലവി സംസാരിച്ചു. പി.ഡി.പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. പി.ഡി.പി നേതാക്കളായ വര്‍ക്കല രാജ്, മാഹീന്‍ ബാദുഷ മൗലവി, വി.എം. അലിയാര്‍, അഡ്വ. കഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago
No Image

രാജ്യത്തെ ഇ-വാലറ്റുകള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും പുറത്തിറക്കി സഊദി ദേശീയ ബാങ്ക്

Saudi-arabia
  •  a month ago
No Image

ഏഷ്യാ കപ്പ് അണ്ടര്‍-19; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍

Cricket
  •  a month ago
No Image

രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

തൃശൂരിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഇകോമേഴ്‌സ് സംവിധാനങ്ങളില്‍ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാന്‍  

oman
  •  a month ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ: വുഡ്ലം ഒഡാസിയ സീസൺ-2ന് തുടക്കം

uae
  •  a month ago
No Image

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും പുടിനും 

Saudi-arabia
  •  a month ago
No Image

ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ല; എംവി ഗോവിന്ദൻ

Kerala
  •  a month ago
No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago