HOME
DETAILS

ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധമെന്ന് കേരളം

  
backup
September 29, 2019 | 5:29 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9

 

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്താണ് ബിഹാര്‍ സര്‍ക്കാരുമായും പട്‌ന ജില്ലാ ഭരണസംവിധാനവുമായും ബന്ധപ്പെട്ടത്. ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാറിനെയും ബന്ധപ്പെട്ടിട്ടുണ്ട്.
പ്രളയത്തില്‍പ്പെട്ട മലയാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി ഉറപ്പുനല്‍കിയിട്ടുണ്ട്. അതിവര്‍ഷം കാരണം ബിഹാറിലെയും യു.പിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. പട്‌നയില്‍ സ്ഥിതി രൂക്ഷമാണ്. അടുത്ത ദിവസങ്ങള്‍ക്കിടയില്‍ നാല്‍പ്പതിലേറെ പേര്‍ മരണപ്പെട്ടു.
മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച വിവരം. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഇപ്പോള്‍ ദുരന്ത പ്രതികരണസേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും യു.പിയിലെയും ബിഹാറിലെയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  12 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  12 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  12 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  12 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  12 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  12 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  12 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  12 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  12 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  12 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  12 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  12 days ago