ഡെങ്കിപ്പനിക്ക് പിന്നാലെ എച്ച്1 എന്‍1 മരണവും; ജില്ല ഭീതിയില്‍
കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങള്‍ക്കു പിന്നാലെ എച്ച്1 എന്‍1 രോഗവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുന്നു. വടകര മടപ്പള്ളിയില്‍ ഗര്‍ഭിണിയായ യുവതിയാണ് ഇന്നലെ എച്ച്1 എന്‍1 രോഗം ബാധിച്ച് മരിച്ചത്. ഇതോടെ വടകരയില്‍ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം അഴിയൂരില്‍ മധ്യവയസ്‌കന്‍ എച്ച്1 എന്‍1 കാരണം മരിച്ചിരുന്നു.
അതേസമയം ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക രേഖയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്1 എന്‍1 അസുഖത്താല്‍ ആരും മരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ 1816 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ ഏഴു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 92 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയമുണ്ട്.
പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും പനിബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരാത്തത് ആരോഗ്യവകുപ്പ് അധികൃതരെ കുഴയ്ക്കുന്നുണ്ട്.
ജില്ലയില്‍ എച്ച്1 എന്‍1 രോഗ നിര്‍ണയത്തിന് സൗകര്യമില്ല
കോഴിക്കോട്: ജില്ലയില്‍ എച്ച് 1 എന്‍1 രോഗ നിര്‍ണയത്തിന് സൗകര്യങ്ങളില്ല. രോഗിയുടെ രക്ത സാമ്പിളുകള്‍ മണിപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലയച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. ജില്ലയിലുണ്ടായ ആറു മരണങ്ങളിലും രോഗം സ്ഥിരീകരിച്ചത് മണിപ്പാല്‍ ആശുപത്രിയില്‍നിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാന്‍ മൂന്നു ദിവസം പിടിക്കുമെന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണം മാത്രം കാണിക്കുന്ന എച്ച് 1 എന്‍1 അസുഖം മുഖവിലക്കെടുത്തില്ലെങ്കില്‍ രോഗികളുടെ ജീവന് ഭീഷണിയാകുന്ന സ്ഥിതിയാണുള്ളത്.
അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും 50 വയസിന് മുകളിലുള്ളവരെയും ഗര്‍ഭിണികളെയും രോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ രോഗികളെ എ.ബി.സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍പ്പെടുത്തിയാണ് ചികിത്സ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."