ബഹ്‌റൈനില്‍ മരുന്നുക്ഷാമമുണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് അഭ്യന്തര മന്ത്രാലയം
മനാമ: ബഹ്‌റൈനില്‍ മരുന്നുക്ഷാമം അനുഭവിക്കുന്നതായി നടക്കുന്ന പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ തരത്തിലുള്ള പ്രചരണം നടന്നിരുന്നത്. ബഹ്‌റൈനില്‍ ചെലവുചുരുക്കലിന്റെ ഭാഗമായി മരുന്നു ക്ഷാമമനുഭവപ്പെടുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത് കുപ്രചരണമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ആവശ്യമായ എല്ലാ മരുന്നുകളും ഹെല്‍ത്ത് സെന്ററുകളും ആശുപത്രികളും വഴി വിതരണം ചെയ്യുന്നുണ്ട്. മെഡിക്കല്‍ ലാബ് പരിശോധനകളും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുന്നുണ്ട്. രോഗികളുടെ ആരോഗ്യസ്ഥിതിയനുസരിച്ച് ഇതിന് മുന്‍ഗണന നല്‍കുന്നുമുണ്ട്. കമ്പനികളുടെ ലയനം മൂലം ചില മരുന്നുവിതരണക്കാര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ട്. അത് മന്ത്രാലത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. എന്നാല്‍ ഇതിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ആവശ്യത്തിനുണ്ട് എന്ന കാര്യം ഉറപ്പാക്കിയതാണ്. രോഗികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഇതിനായി മതിയായ നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് സമയബന്ധിതമായി മികച്ച ചികിത്സ നല്‍കണമെന്ന ഭരണ നേതൃത്വത്തിന്റെ നിര്‍ദേശം പാലിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."