HOME
DETAILS

ഡി.വൈ.എസ്.പി ഹരികുമാര്‍ തലസ്ഥാനത്തുള്ളതായി സൂചന; സംരക്ഷണമൊരുക്കി പൊലിസ് അസോസിയേഷന്‍ നേതാക്കളും രാഷ്ട്രീയ പ്രമുഖരും

  
backup
November 09 2018 | 06:11 AM

%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b2

നെയ്യാറ്റിന്‍കര: യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാര്‍ തലസ്ഥാനംവിട്ട് മറ്റെങ്ങും പോയിട്ടില്ലെന്നു സൂചന. പൊലിസ് അസോസിയേഷനിലെ ഉന്നത നേതാക്കളുടെയും പ്രമുഖ ഭരണകക്ഷി നേതാവിന്റെയും സംരക്ഷണത്തില്‍ ഇപ്പോഴും തിരുവനന്തപുരത്തുള്ള ഒളിതാവളത്തില്‍ കഴിഞ്ഞു പോരുന്നതായിട്ടാണ് സൂചന.
ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഹരികുമാര്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് ഒളിവില്‍ പോയതായി പ്രചരിപ്പിച്ചതും പൊലിസ് സംഘത്തെ മധുരയിലേയ്ക്ക് അയച്ചതുമെന്നാണ് പറയുന്നത്.
സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും കുറ്റവാളിയായ ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തത് പൊലിസിന്റെ ഭാഗത്തു നിന്നുളള വന്‍ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ഡിവൈ.എസ്.പിയുടെ സര്‍വിസ് റിവോള്‍വറും മൊബൈല്‍ ഫോണും ഇനിയും പൊലിസിന് കണ്ടെത്താനായിട്ടില്ല. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പഴയകട പുത്തന്‍കടയിലെ വാടക വീട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
ഈ സംഭവത്തില്‍ എസ്.ഐ സന്തോഷ്‌കുമാറിനും നിര്‍ണായക പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മരിച്ച സനല്‍കുമാര്‍ രക്തം വാര്‍ന്ന് ഏറെ നേരം മരണവുമായി മല്ലിട്ട് റോഡില്‍ കിടന്നിട്ടും സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് ആംബുലന്‍സില്‍ കയറ്റി നെയ്യാറ്റിന്‍കര സ്റ്റേഷനിലെത്തിച്ച് രേഖകള്‍ എല്ലാം എഴുതിയുണ്ടാക്കിയ ശേഷം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് പൊലിസ് സനല്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നുയെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നാണ് പറയുന്നത്.
സന്തോഷ്‌കുമാര്‍ കുറ്റവാളിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമാണെന്ന് നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് നരുവാമൂട് സ്റ്റേഷനില്‍ എസ്.ഐ ആയിരുന്ന സന്തോഷ്‌കുമാറിനെ ഹരികുമാറിന്റെ താല്‍പ്പര്യ പ്രകാരമാണ് നെയ്യാറ്റിന്‍കരയില്‍ എസ്.ഐയായി നിയമിച്ചത് എന്നും ആക്ഷേപമുണ്ട്. നരുവാമൂട്ടില്‍ എസ്.ഐ ആയിരിക്കേ മൂക്കുന്നിമലയിലെ പാറ ലോബികളുമായി സന്തോഷ്‌കുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും പറയുന്നു. കീഴാറൂര്‍ സ്വദേശിയായ സന്തോഷ്‌കുമാറിനെ വീടിനു സമീപമുളള നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നിയമിച്ചതിലും ദുരൂഹതയുളളതായി നാട്ടുകാര്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  19 days ago