മാംസാവിശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളാനെത്തിയ ലോറി തിരിച്ചയച്ചു
ഗൂഡല്ലൂര്‍: നാടുകാണി ചുരത്തില്‍ കേരള, തമിഴ്നാട് അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിരുന്ന മാംസാവശിഷ്ടങ്ങള്‍ കയറ്റിവന്ന ലോറി പൊലിസും വനം വകുപ്പും ചേര്‍ന്ന് തിരിച്ചയച്ചു. കേരളത്തിലെ ആശുപത്രികളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ അതിര്‍ത്തിയിലെ തമിഴ്നാട് വനത്തില്‍ നിക്ഷേച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അധികൃതര്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമേ കടത്തിവിട്ടിരുന്നുള്ളു.
ഈ നിലക്ക് കഴിഞ്ഞ ദിവസം ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവരുന്നതായി ബന്ധപ്പെട്ട അധികരികള്‍ക്ക് രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ദേവാല പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാടുകാണി ചെക്പോസ്റ്റില്‍ പരിശോധന നടത്തി. ഇവര്‍ ചെന്നപ്പോള്‍ ദുര്‍ഗന്ധംവമിച്ച്, രക്തം പുറത്തേക്ക് ഉറ്റി കൊണ്ടിരുന്ന നിലയില്‍ ലോറി നിര്ത്തിയിട്ടതായികാണുകയും ചെയ്തു. ലോറിയില്‍ പരിശോധന നടത്തിയപ്പോള്‍ കേരളത്തിലെ മാംസ കടകളില്‍ നിന്ന് ഒഴിവാക്കുന്ന മാംസാവശിഷ്ടങ്ങളാണെന്ന് കണ്ടെത്തി. ഇതെതുടര്‍ന്ന് ലോറി തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ കേരളത്തിലേക്ക് തന്നെ തിരിച്ചയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."