HOME
DETAILS
MAL
പീഡനം: സ്വാമി ചിന്മയാനന്ദിന്റെ കസ്റ്റഡി നീട്ടി
backup
October 17 2019 | 03:10 AM
ഷാജഹാന്‍പൂര്‍: നിയമ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ കോടതിയുടേതാണ് നടപടി.
ജയിലില്‍ കഴിയുന്ന ചിന്മയാനന്ദിനെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ ജാമ്യ ഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നേരത്തെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകന് ഓം സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."