HOME
DETAILS
MAL
അസം പൗരത്വപ്പട്ടിക കോഡിനേറ്ററെ മധ്യപ്രദേശിലേക്ക് സ്ഥലംമാറ്റാന്‍ ഉത്തരവ്
backup
October 19 2019 | 02:10 AM
ന്യൂഡല്‍ഹി: അസമിലെ പൗരത്വപ്പട്ടിക കോഡിനേറ്റര്‍ പ്രദീക് ഹജേലയെ ഉടന്‍ മധ്യപ്രദേശിലേക്കു സ്ഥലം മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവിറക്കിയ ശേഷം ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം മാറ്റത്തിന്റെ കാരണം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ല.
പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയോട് ചോദിച്ചെങ്കിലും എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങള്‍ നടക്കാറില്ലേയെന്നാണ് ചീഫ് ജസ്റ്റിസ് തിരിച്ച് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്നു പൗരത്വപ്പട്ടിക കോഡിനേറ്റര്‍ അറിയിച്ചിരുന്നുവെന്നാണ് സൂചന. പട്ടിക പ്രസിദ്ധീകരിച്ചശേഷം പല ഭാഗങ്ങളില്‍നിന്നായി ഹജേലയ്ക്കു ഭീഷണികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."