ഭിന്നാഭിപ്രായങ്ങളും വ്യത്യസ്ത നിലപാടും ഇനി വേണ്ട; പാര്‍ട്ടി നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനായി യുവാക്കളെ ഉള്‍പ്പെടുത്തി സോണിയയുടെ ബൗദ്ധിക സമിതി
ന്യൂഡല്‍ഹി: പ്രത്യേയശാസ്ത്രപരമായ പല വിഷയങ്ങളിലും ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെടുകയും വലിയ പ്രശ്‌നമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഏകാഭിപ്രായ രൂപീകരണത്തിനായി പുതിയ സമിതിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുന്നതിനും പ്രധാന നയപ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പ്രതികരണം രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ 'ബൗദ്ധിക സമിതി'ക്ക് രൂപം നല്‍കിയത്.
മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും ചേര്‍ന്നതാണ് സമിതി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, അഹമ്മദ് പാട്ടേല്‍ തുടങ്ങിയ നേതാക്കളും സമിതിയുടെ ഭാഗമാവും.
മൊത്തം 21 അംഗങ്ങളാണ് സമിതിയിലുണ്ടാവുക. ഇതിന്റെ ആദ്യ യോഗം 25ന് ഡല്‍ഹിയില്‍ ചേരും. തെരഞ്ഞെടുപ്പില്‍ അടക്കം പാര്‍ട്ടി നടപ്പാക്കേണ്ട തന്ത്രങ്ങള്‍ക്കും സമിതി രൂപംനല്‍കും. എല്ലാം അംഗങ്ങളുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേരളത്തില്‍ നിന്ന് ആരാണ് ഉണ്ടാവുകയെന്നും വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."