രാജസ്ഥാന്; സച്ചിന് പൈലറ്റിനെതിരേ യൂനുസ് ഖാനെ രംഗത്തിറക്കി ബി.ജെ.പി
ജെയ്പൂര്‍: രാജസ്ഥാനില്‍ അടിത്തറയിളകിയ ബി.ജെ.പി നിലനില്‍പ്പിനായി കഷ്ടപ്പെടുന്നു. പ്രചാരണ രംഗത്തു ബഹുദൂരം മുന്നേറിയ കോണ്‍ഗ്രസിനെ തളക്കാനാകാതെ ബുദ്ധിമുട്ടുന്ന പാര്‍ട്ടി നേതൃത്വം തങ്ങളുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്നതു മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റിനെയാണ്.
മുസ്ലിം ആധിപത്യമുള്ള ടോങ്ക് അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കുന്ന സച്ചിന് പൈലറ്റിനെ വീഴ്ത്താന്‍ നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി രംഗത്തിറക്കിയതു സംസ്ഥാന ഗതാഗത മന്ത്രി യൂനുസ് ഖാനെയാണ്. ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അജിത് സിങ് മേത്തയെ മാറ്റിയാണ് യൂനുസ്ഖാനെ നിയോഗിച്ചത്.
കഴിഞ്ഞ 11നു പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ടോങ്ക് മണ്ഡലത്തില്‍ മേത്തയെയായിരുന്നു സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. സച്ചിന് പൈലറ്റിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതെന്നു കണ്ടതോടെയാണ് ന്യൂനപക്ഷ വോട്ടുകളില്‍ ലക്ഷ്യംവച്ച് യൂനുസ്ഖാനെ നിയോഗിച്ചത്. രാജസ്ഥാനില്‍ ബി.ജെ.പി നിയോഗിച്ച ഏക മുസ്ലിം സ്ഥാനാര്‍ഥിയാണ് യൂനുസ് ഖാന്.
നിലവില്‍ ദീദ്വാന മണ്ഡലത്തെയാണ് ഖാന് പ്രതിനിധീകരിക്കുന്നത്.
അവസാന നിമിഷംവരെ അദ്ദേഹത്തെ ഏതു മണ്ഡലത്തിലാണ് മത്സരിപ്പിക്കുകയെന്നു വ്യക്തമാക്കാതെ നിലനിര്‍ത്തുകയായിരുന്നു. ഇന്നലെ ആറു സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ബി.ജെ.പി പുറത്തിറക്കി. ഇതില്‍ നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടു സ്ഥാനാര്‍ഥികളുടെ പേര് റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."